കൊട്ടിയൂർ: അമ്പായത്തോടിന് സമീപം തീപ്പൊരി കുന്നിൽകടുവ കുഞ്ഞിനെ വണ്ടി ഇടിച്ചു ചത്ത നിലയിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെ ആറ് മണിയോടെയാണ് ജഡം മലയോര ഹൈവേയിൽകണ്ടെത്തിയത് വനംവകുപ്പ്കാർ വിവരമറിഞ്ഞെത്തിയ ഉടനെ തന്നെ ജഡം അതിവേഗം അവിടെ നിന്നെടുത്തു മാറ്റി.ചത്തത് പുലിയാണോ കടുവയെ ആണോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പൂച്ച പുലിയാണ് എന്ന പുതിയൊരു വാക്കാണ് ചത്ത ജീവിക്ക് വനംവകുപ്പ് ഇപ്പോൾ നൽകിയിട്ടുള്ളത്. പ്രദേശത്ത് പുലികളും കടുവകളും ധാരാളമായി എത്തിയിട്ടുണ്ടെന്ന് തെളിയിക്കുന്നതാണ് സംഭവം.
Not a tiger, not a tiger. Then? It's a cat!